Site icon Fourteen Kerala – 14 Kerala News

ബിജെപി പ്രാദേശിക നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. അഭിലാഷ് (43) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നി റിപ്പബ്ലിക്കൽ സ്കൂളിന് സമീപത്തെ കൃഷ്ണ ഹോട്ടൽ ഉടമയാണ് മരിച്ച അഭിലാഷ്.

ബിജെപി പ്രാദേശിക നേതാവാണ്. വഴിയരികിൽ മരിച്ച നിലയിൽ അഭിലാഷിനെ കാണുകയായിരുന്നു. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. നിലവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്.

കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. നാട്ടുകാരിൽ നിന്ന് മൊഴിയെടുക്കുന്നുണ്ട്. ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോട്ടതിന് കൊണ്ടുപോകും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.

Exit mobile version