കളമശ്ശേരി : വിവാഹം വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയുടെ സ്വർണവും പണവും അപഹരിച്ചയാൾ പിടിയിൽ.
കണ്ണൂർ തലശ്ശേരി എസ്.എ വീട് മുഹമ്മദ് റിസ്വാനാണ് (26) പിടിയിലായത്. ഏലൂർ സ്വദേശിനിയായ പെൺകുട്ടിയെ സമൂഹമാധ്യമം വഴി പരിചയപ്പെട്ട് സൗഹൃദത്തിലാവുകയും ചെയ്തു.
തുടർന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പെൺകുട്ടിയിൽനിന്ന് പലതവണയായി നാലു പവനും പണവും തട്ടിയെടുക്കുകയായിരുന്നു.
പിന്നീട് വിവാഹം കഴിക്കാതെയും പിന്നീട് ഫോണിൽ വിളിച്ചാൽ ബന്ധപ്പെടാതെയും മുങ്ങുകയായിരുന്നു. എസ്.ഐ അമൽ, ഷെജിൽ കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ജിജോ, ബിജു എന്നിവരാണ് അന്വേഷണംസംഘത്തിൽ ഉണ്ടായിരുന്നത്.
