Site icon Fourteen Kerala – 14 Kerala News

മെട്രോമാൻ ഇ ശ്രീധരൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

തൃശ്ശൂർ : മെട്രോമാൻ ഇ ശ്രീധരൻ സഞ്ചരിച്ചിരുന്ന വാഹനം വള്ളത്തോൾനഗർ പുതുശ്ശേരിയിൽ വച്ച് അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. ശ്രീധരനും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

വീട്ടിൽ നിന്ന് ചെറുതുരുത്തി പഞ്ചകർമ്മ ആയുർവേദ ആശുപത്രിയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് പുതുശ്ശേരിയിൽ വച്ച് ഓട്ടോയും കാറും തമ്മിലിടിച്ചത്. ചെറുതുരുത്തി പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

Exit mobile version