Site icon Fourteen Kerala – 14 Kerala News

സിനിമയിൽ അവസരം വാഗ്ദാനം നൽകി‍ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂർ : സിനിമയിൽ അവസരം വാഗ്ദാനം നൽകി‍ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൃശ്ശൂര്‍ പടവരാട് സ്വദേശികളായ തൈപ്പാട്ടിൽ വീട്ടിൽ 43 വയസ്സുള്ള അബി , തോട്ടുമാടയിൽ വീട്ടിൽ 23 വയസ്സുള്ള ജാക്കി എന്ന ടോണി എന്നിവരെയാണ് ഒല്ലൂർ പോലീസ് പിടികൂടിയത്.

തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലുൾപ്പടെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസിൽ പ്രതിയാണ് പിടിയിലായ ഒന്നാം പ്രതി അബി. അബിക്ക് പീഡിപ്പിക്കാൻ സൗകര്യമൊരുക്കി നൽകിയതിനാണ് ടോണി അറസ്റ്റിലായത്. പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചെന്ന വിവരം ലഭിച്ചയുടന്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതിനിടെയാണ് പോലീസ് ഇരുവരെയും പിടികൂടിയത്.

പിടിയിലായ പ്രതികള്‍ ഇവരുടെ തന്നെ വ്യാജ ചാരിറ്റി സംഘടനയുടെ മറവിൽ പണം തട്ടിപ്പ് ഉള്‍പ്പടെ നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഒല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ബെന്നി ജേക്കബ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉല്ലാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭീഷ് ആന്റണി, ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്

Exit mobile version