Site icon Fourteen Kerala – 14 Kerala News

പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു

തൃശ്ശൂർ : പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി തെക്കരകത്ത് റോഡിൽ അമ്പലത്തു വീട്ടിൽ മുസ്തഫയുടെ മകൻ അജ്മലാണ് (22) തൃശൂർ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

പനി ബാധിച്ച യുവാവ് മൂന്ന് ദിവസം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് തൃശൂരിലേക്ക് മാറ്റിയത്. വ്യാഴാഴ്ച രാവിലെയാണ് മരണം. മാതാവ്: മുംതാസ്. സഹോദരങ്ങൾ: അഫ്സൽ, അഷ്ക്കർ. ഖബറടക്കം വൈകിട്ട് നാലിന്.

Exit mobile version