Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ ബസിൽ വെച്ച് 11 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക് 5 വർഷം തടവും പിഴയും

തളിപ്പറമ്പ് : ബസിൽ വെച്ച് 11 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മണിപ്പാറ നുച്യാട് വലിയ കട്ടയിൽ ജയിംസിനെ (55) ആണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.

2018 സെപ്റ്റംബർ 9ന് ഉച്ച കഴിഞ്ഞ് ശ്രീകണ്ഠപുരത്തുനിന്ന് പയ്യാവൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ അമ്മയോടൊപ്പം യാത്ര ചെയ്ത കുട്ടിയെ അടുത്ത സീറ്റിലിരുന്ന ജയിംസ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കുട്ടിയുടെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും കുട്ടി തടഞ്ഞപ്പോൾ ജയിംസ് സ്വയം നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.

രണ്ടു വകുപ്പുകളിലായുള്ള 5 വർഷത്തെ ശിക്ഷ തുടർച്ചായി അനുഭവിക്കണം. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറി മോൾ ഹാജരായി. പയ്യാവൂർ എസ്ഐ ടി.ജോൺസനായിരുന്നു കേസ് അന്വേഷിച്ചത്.

Exit mobile version