Site icon Fourteen Kerala – 14 Kerala News

സിമന്റ് ഫാക്ടറിയില്‍ ലിഫ്റ്റ് തകര്‍ന്നുണ്ടായ അപകടം, അഞ്ച് തൊഴിലാളികള്‍ മരിച്ചു

ഹൈദരാബാദ് : തെലങ്കാനയിലെ സിമന്റ് ഫാക്ടറിയില്‍ ലിഫ്റ്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. സൂര്യപേട്ട് ജില്ലയിലെ മെല്ലച്ചെരുവ് ഗ്രാമത്തിലെ ‘മൈ ഹോം’ സിമന്റ് ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഫാക്ടറിയിലെ പുതിയ യൂണിറ്റില്‍ സിമന്റ് കട്ടകള്‍ ചുമക്കുന്ന ലിഫ്റ്റ് തകര്‍ന്ന് വീണതെന്നാണ് പ്രാഥമിക വിവരം. താഴെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരുടെ ദേഹത്തേക്കാണ് ലിഫ്റ്റ് തകര്‍ന്ന് വീണത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Exit mobile version