Site icon Fourteen Kerala – 14 Kerala News

ആലപ്പുഴയിൽ വിഷക്കായ കഴിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ: വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം വീണയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ താൻ വിഷക്കായ കഴിച്ച വിവരം കുട്ടി ഡോക്ടറോടോ വീട്ടുകാരോടോ ആദ്യം പറഞ്ഞിരുന്നില്ല. ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകി വീണയെ തിരികെ വീട്ടിലേക്ക് അയച്ചു. അടുത്ത ദിവസം സ്ഥിതി ആരോഗ്യനില മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

ഇവിടെ വെച്ചാണ് കുട്ടി താൻ വിഷകായ കഴിച്ച വിവരം പറഞ്ഞത്. തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആയാപറമ്പ് എൻ. എസ്. എസ് എച്ച്. എസ്. എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് വീണ. പ്രവീണ ആണ് സഹോദരി.

Exit mobile version