Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ പത്ത് വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

കണ്ണൂർ : കണ്ണൂർ ചിറ്റാരിപ്പറമ്പിൽ തെരുവുനായ വിദ്യാർത്ഥിയെ ആക്രമിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവിനെ (10) ആണ് തെരുവുനായ ആക്രമിച്ചത്. മാലൂർ തോലബ്ര യുപി സ്കൂളിലെ വിദ്യാർത്ഥിയാണു വൈഷ്ണവ്. രാവിലെ ട്യൂഷനു പോകാനായി സഹോദരന് ഒപ്പം കോയ്യാറ്റിൽ എത്തിയപ്പോൾ ആണ് സംഭവം.

തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു പ്രാഥമിക പരിശോധന നടത്തിയ ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയ്യാറ്റിലെ കരിയിൽ കരിപ്പായി ബാബുവിന്റെ മകനാണ് വൈഷ്ണവ്. കോയ്യാറ്റിൽ, ഇടുമ്പ, തൊടീക്കളം പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു.

Exit mobile version