Site icon Fourteen Kerala – 14 Kerala News

ശക്തമായ മഴയിലും കാറ്റിലും കടവല്ലൂരിൽ വ്യാപക നാശം; കല്ലുംപുറത്ത് മരങ്ങൾ കടപുഴകി വീണു

കുന്നംകുളം : ശക്തമായ കാറ്റിലും മഴയിലും കടവല്ലൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. കടവല്ലൂർ കല്ലുംപുറം ചെഗുവേര റോഡിൽ കൂനത്തയിൽ ഹനീഫയുടെ പറമ്പിലെ നെല്ലി മരത്തിന്റെ കൊമ്പ് പൊട്ടിവീണു. വൈദ്യുതി കമ്പികളുടെ മുകളിലേക്കും സമീപത്തെ വീട്ടിലെ ആട്ടിൻ കൂടിന് മുകളിലേക്കുമാണ് നെല്ലിമരത്തിന്റെ കൊമ്പുകൾ വീണത്.

ആടുകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെഗുവേര റോഡിൽ വലിയറ ഷിബുവിന്റെ പറമ്പിലെ പ്ലാവും കടപുഴകി വീണു. കല്ലുംപുറം ചാലിശ്ശേരി റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വലിയ തേക്ക് കടപുഴങ്ങി വീണ് ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളത്തു നിന്നും അഗ്നി രക്ഷാസേന എത്തി നാട്ടുകാരുടെയും ഇലക്ട്രിസിറ്റി ജീവനക്കാരുടെയും സഹായത്തോടെയാണ് മരം മുറിച്ചുമാറ്റിയത്.

മരം വീണതിനെ തുടർന്ന് രണ്ട് വൈദ്യുതി പോസ്റ്റുകൾ പൂർണമായും മൂന്ന് പോസ്റ്റുകൾ ഭാഗികമായും തകർന്നു . തുടർന്ന് ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയ്ക്ക് കുറുകെ പഴഞ്ഞി റോഡിലേക്ക് കണക്ഷൻ കൊടുത്തിരുന്ന വൈദ്യുതി കമ്പികളും കേബിളുകളും പാതയിൽ പൊട്ടി വീണത് ഏറെനേരം ഗതാഗതം തടസ്സം നേരിട്ടു. വാഹനങ്ങൾ പഴഞ്ഞി റോഡ് വഴി തിരിച്ചു വിട്ടു. പൊട്ടിവീണ കേബിളിൽ കുടുങ്ങിയ ബൈക്ക് യാത്രികൻ മറിഞ്ഞ് വീണ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

Exit mobile version