Site icon Fourteen Kerala – 14 Kerala News

അതിരപ്പിള്ളി എസ്റ്റേറ്റ് മേഖലയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

അതിരപ്പിള്ളി : അതിരപ്പിള്ളി എസ്റ്റേറ്റ് മേഖലയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കാലടി പ്ളാന്റേഷൻ ആശുപത്രിക്ക് സമീപം തൊഴിലാളികളുടെ ലയങ്ങളോട് ചേർന്നാണ് ഇരുമ്പ്കുത്തിയിൽ മനോഹരന്റെ പശുകുട്ടിയെ കൊന്നത്. പുലർച്ചെയാണ് സംഭവം. ജോലിക്ക് പോവുകയായിരുന്ന ആളുകൾ പുലി പശുവിനെ ആക്രമിക്കുന്നത് കണ്ട് ബഹളമുണ്ടാക്കിയതോടെ പുലി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.

കഴിഞ്ഞ മാസവും കല്ലാല ലാറ്റക്സ് ഫാക്ടറിയിലെ തൊഴിലാളിയായ രമേശന്റെ പശുവിനെയും പുലി കൊന്നിരുന്നു. പ്ളാന്റേഷൻ കോർപ്പറേഷനിൽ പുലിയുടെ ആക്രമണം വർധിച്ചിരിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ജനവാസമേഖലയിലേക്കുള്ള പുലിയിറക്കത്തിൽ കടുത്ത ഭീതിയിലാണ് ജനങ്ങൾ.

Exit mobile version