Site icon Fourteen Kerala – 14 Kerala News

ചാലിശ്ശേരിയിൽ എംഡിഎം എയുമായി യുവാവ് പിടിയിൽ

പെരുമ്പിലാവ് : അധിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവിനെ ചാലിശ്ശേരി പോലീസ് പിടികൂടി. ഷൊർണൂർ കൂനത്തറ ആലിൻചുവട് സ്വദേശി വെള്ളാരംപാറ വീട്ടിൽ 21 വയസ്സുള്ള അജയ് യെയാണ് ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചാലിശ്ശേരി സെന്ററിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്. പട്ടാമ്പി തഹസിദാർ ടി. പി കിഷോറിന്റെ നേതൃത്വത്തിൽ നടത്തിയ ദേഹ പരിശോധനയിൽ ഇയാളിൽ നിന്നും 2.30 ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നുമാണ് ഇയാൾ വിതരണത്തിനായി എം ഡി എം എ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നു നാട്ടിൽ വിതരണത്തിനായി ഇത്തരം മാരകമയക്ക് മരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. തുടർ അന്വേഷണങ്ങൾക്കായി പ്രതിയുടെ മൊബൈൽ ഫോൺ , സിം കാർഡ് എന്നിവ പോലീസ് പിടിച്ചടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Exit mobile version