Site icon Fourteen Kerala – 14 Kerala News

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

സുല്‍ത്താന്‍ ബത്തേരി: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. നായ്ക്കട്ടി സ്വദേശി എടച്ചിലാടി ഷുക്കൂറിന്റെ ഭാര്യ സജ്നയാണ് (26) മരിച്ചത്.

മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് സജ്നയെ പ്രസവവുമായി ബന്ധപ്പെട്ട് പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും സജ്നയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. സജ്നക്ക് ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഉടനെ വിദഗ്ധ ചികിത്സക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മറ്റുമക്കള്‍: സഹല്‍, ഷബാബ്.

Exit mobile version