Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

വയനാട് : പുൽപ്പള്ളിയിൽനിന്നും രാവിലെ എട്ടുമണിക്ക് തൃശ്ശൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് മറിഞ്ഞു. ആറാം മൈലിനും മൂന്നാം മൈലിനും ഇടയിൽ വനമേഖലയിൽ വച്ചാണ് അപകടമുണ്ടായത്. അപടകത്തിൽപ്പെട്ട ബസ് റോഡിൽനിന്നും വലതുവശത്തേക്ക് തെന്നി മറിഞ്ഞു.

മഴയും അമിത വേഗതയുമാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. 16 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version