Site icon Fourteen Kerala – 14 Kerala News

പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവം; സഹോദരനും ബന്ധുവും അറസ്റ്റിൽ

മലപ്പുറം : മലപ്പുറം ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഗർഭിണിയാക്കിയ സംഭവത്തിൽ സഹോദരനും ബന്ധുവും അറസ്റ്റിൽ.
പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണെന്ന് പൊലീസ് പറയുന്നു. 14 വയസ്സ് മാത്രമാണ് പെൺകുട്ടിക്ക് പ്രായം.

പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരനും ബന്ധുവുമാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തു. പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. അഞ്ചുമാസം ​ഗർഭിണിയാണ് ഈ കുട്ടി.

പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Exit mobile version