Site icon Fourteen Kerala – 14 Kerala News

ദേശീയപാതയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് ഡാണാപ്പടി പാലത്തിനു സമീപം കാറുകളും ബൈക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശിനി ലിദുന, മറ്റൊരു കാറിൽ ഉണ്ടായിരുന്ന പത്തനംതിട്ട മലനട സ്വദേശികളായ പത്മകുമാർ, സജിത്ത്, സജീവ്, സിന്ധു, സുധ എന്നിവർക്കും സ്കൂട്ടർ യാത്രികനായ കരിയിലക്കുളങ്ങര സ്വദേശി ലിയാക്കത്തിനുമാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Exit mobile version