Site icon Fourteen Kerala – 14 Kerala News

ഡെങ്കിപ്പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു

ചേർത്തല : ഡെങ്കിപ്പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ചേർത്തല മരുത്തോർവട്ടം ശ്രീവരാഹത്തിൽ ലാപ്പള്ളി മഠം മനോജ് – രോഗിണി ദമ്പതികളുടെ മകൾ സാരംഗി (8) ആണ് മരിച്ചത്. വെള്ളിയാകുളം ഗവ. എൽപി സ്കൂൾ മുന്നാം ക്ലാസ് വിദ്യാർഥിനിയാണ്.

പനിയെത്തുടർന്ന് ചേർത്തല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി കൂടിയതിനെത്തുടർന്ന് ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി മരിച്ചു.

Exit mobile version