Site icon Fourteen Kerala – 14 Kerala News

കയ്പമംഗലത്ത് സ്കൂൾ കുട്ടികളുമായി പോയ ട്രാവലർ അപകടത്തിൽപ്പെട്ടു; കുട്ടികൾക്ക് പരിക്കില്ല

തൃശ്ശൂർ :കയ്പമംഗലം കാളമുറിയിൽ സ്കൂൾ കുട്ടികളുമായി പോയിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് പാടത്തേക്ക് ചരിഞ്ഞു. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ 9.45 ഓടെ കാളമുറി കടമ്പോട്ട്പാടത്താണ് അപകടമുണ്ടായത്. കൂരിക്കുഴി എ.എം.യു.പി സ്കൂളിലേക്ക് കുട്ടികളുമായി പോയിരുന്ന ടെമ്പോ ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്.

ഒരു സ്ത്രീ പെട്ടെന്ന് റോഡിലേക്ക് കടന്നപ്പോൾ വീതി കുറഞ്ഞ റോഡിൽ വാഹനം സൈഡ് ഒതുക്കുന്നതിനിടയിൽ കുടിവെള്ള വിതരണത്തിനായി കുഴിച്ച കുഴിയിൽ താഴ്ന്ന് പാടത്തേക്ക് ചരിയുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. വാഹനത്തിൻ്റെ രണ്ട് ടയറും ചതുപ്പിൽ താഴ്ന്നു. 20 കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുട്ടികളെ ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു. വാഹനം ക്രയിൻ കൊണ്ടുവന്ന് ഉയർത്താനുള്ള ശ്രമം നടക്കുകയാണ്

Exit mobile version