Site icon Fourteen Kerala – 14 Kerala News

എംഡിഎംഎ യുമായി യുവതികളെ പിടികൂടിയ സംഭവം; കൂട്ടുപ്രതികൾ അറസ്റ്റിൽ

കുന്നംകുളം :ചൂണ്ടൽ ഗുരുവായൂർ റോഡിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ എംഡിഎംഎ യുമായി യുവതികൾ പിടിയിലായ സംഭവത്തിൽ കൂട്ടുപ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

എളവള്ളി പൂവത്തൂർ സ്വദേശി കൊടക്കാട്ടിൽ വീട്ടിൽ 22 വയസ്സുള്ള വൈഷ്ണവ്, തൈക്കാട് പാലുവായി സ്വദേശി പെരിങ്ങാട്ട് വീട്ടിൽ 22 വയസ്സുള്ള അതുൽ എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണിലാണ് ചൂണ്ടൽ പുതുശ്ശേരി സ്വദേശി കണ്ണോത്ത് വീട്ടിൽ 23 വയസ്സുള്ള സുരഭി, കണ്ണൂർ ആലത്തൂടെ കരുവാഞ്ച സ്വദേശി തോയൽ വീട്ടിൽ 30 വയസ്സുള്ള പ്രിയ എന്നിവർ വാഹന പരിശോധനയ്ക്കിടെ 18 ഗ്രാം അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിയുമായി കുന്നംകുളം പോലീസിന്റെ പിടിയിലാകുന്നത്.

തുടർന്ന് ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി

Exit mobile version