Site icon Fourteen Kerala – 14 Kerala News

തൃശ്ശൂരിൽ വീണ്ടും ഭൂചലനം

തൃശ്ശൂർ : തൃശ്ശൂരിൽ വീണ്ടും ഭൂചലനം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മൂന്നിൽ താഴെയാണ് തീവ്രത രേഖപ്പെടുത്തിയത്. കല്ലൂർ ആമ്പല്ലൂർ മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്.

രണ്ടു സെക്കന്റ് ആണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. ഒരാഴ്ചയ്ക്കിടയിൽ ഇത് മൂന്നാമത്തെ ഭൂചലനമാണ് അനുഭവപ്പെടുന്നത്.

Exit mobile version