Site icon Fourteen Kerala – 14 Kerala News

ഇരുമ്പു കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ ആര്യാട് ഷോക്കേറ്റ് യുവാവ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വീട്ടിലെ കരണ്ട് പോയപ്പോൾ, പുറത്തേക്കിറങ്ങി നോക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള ഇരുമ്പു കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് ദാരുണാന്ത്യം.

അതേ സസമയം, പാലക്കാട് വല്ലപ്പുഴയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗ്രഹനാഥന്‍ മരിച്ച സംഭവത്തിൽ സ്ഥലം ഉടമക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. വല്ലപ്പുഴ സ്വദേശി മൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാടത്ത് രാത്രി മീൻപിടിക്കാൻ പോയ ചെറുകോട് ചോലയില്‍ ശ്രീകുമാറിനെ വ്യാഴാഴ്ചയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പന്നികളെ തുരത്താന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. കൃഷിയിടത്തിലെ മോട്ടോർ പുരയിൽ നിന്ന് അനധികൃതമായാണ് വേലിയിലേക്ക് വൈദ്യുതി എടുത്തതെന്ന് കണ്ടെത്തി.

Exit mobile version