Site icon Fourteen Kerala – 14 Kerala News

വീണ്ടും പടയപ്പയുടെ വിളയാട്ടം; കൃഷിയിടങ്ങൾ നശിപ്പിച്ചു

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം. കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറിന് സമീപം ചട്ട ഭാഗത്താണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 11 മണിയോടെ മൂന്നാർ ടൗണിലേക്ക് പടയപ്പയെത്തി.

ഒരു മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ കാട്ടാന സമീപത്തെ കൃഷി നശിപ്പിച്ചു. രണ്ടു ദിവസം മുമ്പ് മറയൂരിലെത്തിയ പടയപ്പ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

കൃഷിയിടങ്ങളിലെ വേലികൾ തകർത്ത് വാഴ, തീറ്റപ്പുല്ല് അടക്കമുള്ള കൃഷി നശിപ്പിക്കുകയും ചെയ്തു. ‌ഒരുമണിക്കൂറോളം തൊഴിലാളി ലയങ്ങൾക്കിടയിൽ നിന്ന പടയപ്പ എട്ടുമണിയോടുകൂടി മൂന്നാർ മറയൂർ സംസ്ഥാനപാത വഴി പാമ്പൻ മല ഭാഗത്തേക്ക് നീങ്ങി.

Exit mobile version