Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് തെരുവുനായ ആക്രമണത്തിൽ എട്ടുവയസ്സുകാരന് പരിക്ക്

മലപ്പുറം: മലപ്പുറത്ത് തെരുവുനായ ആക്രമണത്തിൽ എട്ടുവയസ്സുകാരന് പരിക്ക്. മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശിയായ കുട്ടിക്കാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. മമ്പാട് പാലാപറമ്പിലെ വീടിന്റെ മുറ്റത്തിട്ട് അഞ്ചോളം തെരുവുനായകൾ ചേർന്നാണ് കുട്ടിയെ ആക്രമിച്ചത്.

സംസ്ഥാനത്ത് വൻഭീഷണിയാണ് തെരുവുനായ്ക്കൾ ഉയർത്തുന്നത്. കുട്ടികളും മുതിർന്നവരും ഒരുപോലെ നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നുണ്ട്.

Exit mobile version