Site icon Fourteen Kerala – 14 Kerala News

മരണംരണ്ടായി; ചെറുപറമ്പ് പുഴയിൽ നിന്നും സിനാന്റെ മൃതദേഹവും ലഭിച്ചു

കണ്ണൂർ :പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് പേരും മരിച്ചു. ചെറുപറമ്പ് പുഴയിൽ തിരച്ചിലിനൊടുവിൽ സിനാന്റെ മൃതദേഹവും ലഭിച്ചു. രയരോത്ത് മുസ്തഫ – മൈമൂനത്ത് ദമ്പതികളുടെ മകൻ സിനാൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരച്ചിൽ ഊർജ്ജിതമാക്കി നടക്കവെ കുപ്പിയാടുനിന്നാണ് മൃതദേഹം ലഭിച്ചത്. ഷഫാദിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. തലശ്ശേരി ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. അല്പ സമയം മുമ്പ് ഷഫാദ് പഠിക്കുന്ന കല്ലികണ്ടി എൻ എ എം കോളേജിൽ എത്തിച്ചു .

പൊതുദർശനത്തിനായി വെച്ചു. സിനാനായി ചെറുപറമ്പ് പുഴയിൽ പുലർച്ചെ മൂന്നുമണി വരെ തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ ആറ് മണി മുതൽ വീണ്ടും രക്ഷാപ്രവർത്തനം പുന:രാരംഭിച്ചു. അല്പം മുമ്പാണ് മുങ്ങൽ വിദഗ്തർ സിനാനെ കണ്ടെത്തിയത്. പാനൂരിനടുത്ത ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്കടുത്ത് താഴോട്ടും താഴെ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്.

ഒരു വിദ്യാർത്ഥിയെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലി ക്കണ്ടി എൻ.എ.എം. കോളേജ് കമ്പ്യൂട്ടർ സയൻസ് ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷഫാദാണ് മരണപെട്ടത്. പ്ലസ് ടു കഴിഞ്ഞ് തുടർപഠനത്തിന് ശ്രമിക്കുകയായിരുന്നു സിനാൻ. കെ.പി.മോഹനൻ എം.എൽ.എ, കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലത, വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാർ തുടങ്ങിയ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിരുന്നു.

Exit mobile version