Site icon Fourteen Kerala – 14 Kerala News

യുവാവ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

മംഗളൂരു: അമ്മാവനൊപ്പം ആയുർവേദ ഔഷധങ്ങൾ വിൽക്കാൻ ദക്ഷിണാഫ്രിക്കയിൽ പോയ യുവാവ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. എച്ച്.ഡി. കോട്ട ടൈഗർ ബ്ലോക്കിലെ എഫ്രാഹിം(19) ആണ് മരിച്ചത്. അമ്മാവൻ ബില്ലയാണ് മരണവിവരം നാട്ടിൽ അറിയിച്ചത്.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഇവർ ഏതാനും പേർക്കൊപ്പം ദക്ഷിണാഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലേക്ക് പോയത്. തിങ്കളാഴ്ചയാണ് യുവാവിന് ഡെങ്കി സ്ഥിരീകരിച്ചത്. തഹസിൽദാർ സന്നറമപ്പ ബുധനാഴ്ച യുവാവിന്റെ വീട് സന്ദർശിച്ച് ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

ഒപ്പം മൃതദേഹം നാട്ടിൽ എത്തിക്കാൻ എംബസിയുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തുമെന്നും ഒപ്പം മൃതദേഹം നാട്ടിൽ എത്തിക്കാൻ ഇന്ത്യൻ എംബസി ഓഫിസർ പുരുഷോത്തം സ്യാമൽ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും ബില്ല എഫ്രാഹിമിന്റെ വീട്ടുകാരെ അറിയിച്ചു.

Exit mobile version