Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ ലഹരിവേട്ട; സിന്തെറ്റിക് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ ലഹരിവേട്ട. സിന്തെറ്റിക് മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കണ്ണൂർ വലിയന്നൂരിലെ എം വി പ്രേമരാജൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള വീട്ടിൽ നടത്തിയ എക്‌സൈസ് പരിശോധനയിൽ 18.62 ഗ്രാം മെത്താംഫിറ്റമിൻ ആണ് കസ്റ്റഡിയിലെടുത്തത്. അക്ഷയ് രാജ് എ്ന്ന യുവാവാണ് അറസ്റ്റിലായത്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ പി പി ജനാർദ്ധനനുംസംഘവുമാണ് കേസ് എടുത്തത്.

വലിയന്നൂർ ഭാഗത്ത് മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ അക്ഷയ് രാജ്. 2021ൽ പാലക്കാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് 4 കിലോയിലധികം കഞ്ചാവുമായി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ പി കെ, ഷിബു കെ സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുജിത്ത് ഇ, സരിൻ രാജ് , ഷാൻ ടി കെ, വിഷ്ണു ആർ എസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷൈന വി കെ എന്നിവരും ഉണ്ടായിരുന്നു.

Exit mobile version