Site icon Fourteen Kerala – 14 Kerala News

പെൺസുഹൃത്തിനെ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമം; സുഹൃത്ത് പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ പെൺസുഹൃത്തിനെ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമം. സംഭവത്തില്‍ സുഹൃത്തായ ഉപ്പുതറ സ്വദേശി ജയനെ എക്സൈസ് അറസ്റ്റ് ചെയ്തു. 300 മില്ലി ഗ്രാം എംഡിഎംഎയും എക്സൈസ് കണ്ടെടുത്തു.

കട്ടപ്പനയിലെ ലോഡ്ജില്‍ പെണ്‍ സുഹൃത്തിന്റെ ബാഗില്‍ എംഡിഎം വയ്ക്കുകയായിരുന്നു.ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയൻ ആണ് സുഹൃത്തിന്റെ ബാഗിൽ എംഡിഎംഎ ഒളിപ്പിച്ചത്.

തുടർന്ന് ഇയാളെ എക്സൈസിന് വിവരം നൽകി. തുടര്‍ന്ന് നടന്ന പരിശോധനയിൽ 300 മി ഗ്രാം എംഡിഎംഎ യുവതിയുടെ ബാഗില്‍ നിന്ന് എക്സൈസ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍, യുവതിക്ക് ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നും പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് യുവാവാണ് പിന്നിലെന്ന് കണ്ടെത്തിയത്.

Exit mobile version