Site icon Fourteen Kerala – 14 Kerala News

തെരുവ് നായ്ക്കൾ കൂട് തകർത്ത് ആടുകളെ കടിച്ചു കൊന്നു

തൃശ്ശൂർ: വാടാനപ്പള്ളി ഗണേശമംഗലത്ത് വീട്ടിലെ കൂട് തകർത്ത തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. ഗണേശമംഗലം എം.എൻ.എ വളവിലെ മസ്ജിദിന് സമീപം പണ്ടാരത്തിൽ റഷീദിന്റെ വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. ഇന്നു രാവിലെ ആടുകൾക്ക് വെള്ളം കൊടുക്കാൻ പുറത്തിറങ്ങിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്.

ഒരു ഭാഗം മതിലിനോട് ചേർന്ന കൂടിന്റെ മുകൾ ഭാഗം ഷീറ്റ് മേഞ്ഞതും, ചുറ്റുഭാഗം ഇരുമ്പ് ഗ്രിൽ കൊണ്ടും ‘ അതിന് പുറത്തായി വേലി കെട്ടുന്ന ഇരുമ്പ് വല കൊണ്ടും മറച്ചതായിരുന്നു. മതിൽ ചാടി കടന്നാണ് തെരുവ് നായ്ക്കൾ കൂടിനരികിൽ എത്തിയതെന്നാണ് കരുതുന്നത്.

കൂടിന്റെ വാതിൽ ഭാഗത്തെ രണ്ട് ഇരുമ്പ് ഗ്രില്ലുകളും തകർത്ത് അകത്തു കയറിയ തെരുവ് നായ്ക്കൾ തള്ള അടിനെയും, കുട്ടിയെയും കടിച്ചു കൊല്ലുകയായിരുന്നു.

കഴിഞ്ഞ ബലിപെരുനാൾ ദിനത്തിൽ പ്രദേശത്തെ മറ്റൊരു വീട്ടിലെ ആടിനെയും തെരുവ് നായ്ക്കൾ കൊന്നിരുന്നു. ഏതാനും ദിവസം മുൻപ് വാടാനപ്പള്ളി റാഫി കോർണറിൽ അലങ്കാര കോഴികളടക്കം 28 കോഴികളെയും, തൃത്തല്ലൂർ ഒസാമുക്കിൽ 26 നാടൻ കോഴികളെയും തെരുവ് നായ്ക്കൾ കൊന്നിരുന്നു.

Exit mobile version