Site icon Fourteen Kerala – 14 Kerala News

കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു

കാസർകോഡ് : കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. കാസർകോഡ് മൊഗ്രാൽ കൊപ്പളയിലാണ് സംഭവം.

ഹൊസങ്കടി സ്വദേശികളായ നാസിൽ (17), നവാസ് (21) എന്നിവരാണ് മരിച്ചത്. ഹൊസങ്കടിയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇരുവരും.

ഇന്ന് രാവിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version