Site icon Fourteen Kerala – 14 Kerala News

മണിപ്പൂർ കലാപം; രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞു

ന്യൂഡൽഹി : കലാപം തുടരുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പൊലീസ് വഴിയിൽ തടഞ്ഞു. ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

റോഡിൽ ബാരിക്കേഡ് വച്ച പൊലീസ് ഇത് നീക്കാൻ തയ്യാറായില്ല. കോൺഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംസാരിക്കുകയാണ്.
വിഷണുപൂരിൽ രാഹുൽ ഗാന്ധിയും സംഘവും എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. ചുരാചന്ദ്പൂരിന് 33 കിലോമീറ്റ‍ർ അകലെ വച്ചാണ് രാഹുലിനെയും സംഘത്തെയും പൊലീസ് തടഞ്ഞത്.

ഇവിടെ ഇപ്പോഴും നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കം നടക്കുകയാണ്. രാഹുല്‍ പോകുന്ന മേഖലയില്‍ പ്രശ്നങ്ങളുള്ളതിനാല്‍ കടത്തി വിടാന്‍ ആകിലെന്ന നിലപാടിലാണ് പൊലീസ്.

Exit mobile version