Site icon Fourteen Kerala – 14 Kerala News

ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്നുപേർ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഷഹബാദ് ഏരിയയിൽ ജൂൺ 27നാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. സുഹൃത്തിനൊപ്പം പാർക്കിലിരിക്കുന്ന സമയത്ത് മൂന്ന് പേരെത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കടന്നു കളയുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

കേസിൽ തുടരന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ ഡൽഹിയിൽ 16കാരിയെ കുത്തികൊലപ്പെടുത്തിയിരുന്നു.
പെൺകുട്ടിയുടെ സുഹൃത്താണ് കൊലപാതകം നടത്തിയത്.തെരുവിൽ വെച്ച് ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതിന് പിന്നാലെയാണ് ഡൽഹിയെ ഞെട്ടിച്ച കൂട്ടബലാത്സംഗം സംബന്ധിച്ച വാർത്തയും പുറത്ത് വരുന്നത്.

Exit mobile version