Site icon Fourteen Kerala – 14 Kerala News

ഫോൺ പെ വഴി പണമയച്ചു; പെട്രോൾ പമ്പ് ജീവനക്കാരനെ ഒരു സംഘം മർദ്ദിച്ചതായി പരാതി

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ഒരു സംഘം മർദ്ദിച്ചതായി പരാതി. നെല്ലായ സ്വദേശി അഷ്റഫിനാണ് മർദ്ദനമേറ്റത്. ബൈക്കിൽ പെട്രോൾ നിറച്ചതിന്റെ പണം ഫോൺ പെ വഴി അയച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. സംഭവത്തിൽ കണ്ടാലറിയുന്ന 8 പേർക്കതിരെ പൊലീസ് കേസ് എടുത്തു.

ഇന്നലെ വൈകിട്ട് 5 മണിക്കാണ് സംഭവം ഉണ്ടായത്. പരുക്കേറ്റ അഷ്റഫിനെ ചെർപ്പുളശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോൺവഴി നൽകിയ പണം പരിശോധിക്കണമെന്ന് ജീവനക്കാരൻ പറഞ്ഞതിനെ തുടർന്ന് ജീവനക്കാരനും വന്നവരും തമ്മിൽ ചെറിയ വാക്കുതർക്കം ഉണ്ടാവുകയും അവർ പിരിഞ്ഞു പോവുകയും ചെയ്തു.

എന്നാൽ സംഭവത്തിനു ശേഷം ഒരു സംഘം ആളുകൾ വന്ന് ആക്രമ്മിക്കുകയായിരുന്നു. നിലവിൽ 8 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു.

Exit mobile version