Site icon Fourteen Kerala – 14 Kerala News

കൊച്ചിയിൽ എംഡിഎംഎ, ലഹരിയുമായി 18കാരി ഉൾപ്പടെ നാല് പേർ പിടിയിൽ

കൊച്ചി: ലഹരിയുമായി യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. നെടുവന്നൂർ പെരുമ്പാട്ട് വീട്ടിൽ മുഹമ്മദ് ഷിഹാബുദ്ദീൻ (28), കോട്ടായി അൻഡേത്ത് വീട്ടിൽ അഖിൽ (24), എൻ.എ.ഡി നൊച്ചിമ ചേനക്കര വീട്ടിൽ ഫൈസൽ (35), ചൊവ്വര പട്ടൂർകുന്ന്, തച്ചപ്പിള്ളി വീട്ടിൽ അനഘ (18) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്ക് ആണ് സംഭവം .

ശ്രീമൂലനഗരം കല്ലുംകൂട്ടം ഭാഗത്ത് സംശായാസ്പദമായ രീതിയിൽ രണ്ട് കാറുകൾ നിർത്തിയിട്ടിരിക്കുന്നത് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഒപ്പം കാറിന്‍റെ ഡാഷ് ബോർഡിൽ നിന്നും 8.10 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ഇൻസ്പെക്ടർ എൻ.എ. അനൂപ്, എസ്.ഐമാരായ ഹരീഷ്, ജെ. റോജോമോൻ, എസ്.സി.പി.ഒമാരായ ജയന്തി, ഷൈജു, സി.പി. ഒമാരായ രെജിത്ത്, ഷിജോ പോൾ, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Exit mobile version