Site icon Fourteen Kerala – 14 Kerala News

ഗുണ്ടൽപേട്ടയിൽ കാർ അപകടം താമരശ്ശേരി സ്വദേശി മരിച്ചു

ബത്തേരി – മൈസൂർ റോഡിൽ ഗുണ്ടൽപേട്ടിൽ കാർ മരത്തിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ താമരശ്ശേരി പെരുമ്പള്ളി സ്വദേശി ജംസിൽ (30) മരിച്ചു.

സഹയാത്രികനായ താമരശ്ശേരി അമ്പായത്തോട് സ്വദേശി അൻഷാദിൻ്റെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്നു പുലര്‍ച്ചെയാണ് ബന്ദിപൂര്‍ ഹെെവേയില്‍ ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ മരത്തിലിടിച്ച് അപകടമുണ്ടായത്.

ഗുണ്ടല്‍പേട്ട് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റു വാങ്ങാന്‍ നാട്ടുകാരും കുടുംബാംഗങ്ങളും ഗുണ്ടല്‍പ്പേട്ടിലേക്ക് തിരിച്ചു.

Exit mobile version