Site icon Fourteen Kerala – 14 Kerala News

നടൻ പൂജപ്പുര രവി അന്തരിച്ചു

നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് മറയൂരിൽ മകളുടെ വീട്ടിൽ വച്ചിട്ടാണ് മരണം സംഭവിച്ചത്.

800ഓളം സിനിമകളിലും 4000ത്തോളം നാടകങ്ങളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഹാസ്യ വേഷങ്ങളിലൂടയാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായത്.

വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

Exit mobile version