Site icon Fourteen Kerala – 14 Kerala News

കുന്നംകുളത്ത് കാർ തലകീഴായി മറിഞ്ഞ് അപകടം; ഒരാൾക്ക് പരീക്ക്

കുന്നംകുളം: പോർക്കളേങ്ങാട് പോസ്റ്റിനു സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആനായിക്കൽ സ്വദേശി 31 വയസ്സുള്ള മനീഷിനാണ് പരിക്കേറ്റത്.ഇന്ന് ഉച്ചയ്ക്ക് 12.45 നാണ് അപകടമുണ്ടായത്. കുന്നംകുളം കാണിപ്പയ്യൂർ ഭാഗത്ത് നിന്നും ചൊവ്വല്ലൂർപ്പടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ പോർക്കളേങ്ങാട് പോസ്റ്റിനു സമീപം സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

അപകട സമയത്ത് കാറിൽ ഒരു കുട്ടി ഉൾപ്പെടെ നാലുപേർ ഉണ്ടായിരുന്നെങ്കിലും ഒരാൾക്ക് മാത്രമാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവ് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിക്കേറ്റ യുവാവ് പ്രാഥമിക ശുശ്രൂഷക്ക് ശേഷം ആശുപത്രിയിൽ നിന്നും മടങ്ങി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശവും സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു

Exit mobile version