Site icon Fourteen Kerala – 14 Kerala News

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോളജ് വിദ്യാർഥിനി മരിച്ചു

മടിക്കേരി: കുടകിലെ കുശാൽ നഗറിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു. കുശാൽ നഗർ ഇന്ദിര നഗറിലെ എ. ഭാവനയാണ് (21) മരിച്ചത്.ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ കോളജ് വിദ്യാർഥിയായ ഭാവന സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റയുവതിയെ മൈസൂരുവിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. പിൻസീറ്റിലുണ്ടായിരുന്ന യാത്രക്കാരിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version