Site icon Fourteen Kerala – 14 Kerala News

ഇടുക്കിയിൽ ചന്ദനമരം മുറിച്ചു കടത്തിയ നാലുപേർ പിടിയിൽ

ഇടുക്കി: ഇടുക്കി പെരിയാർ കടുവ സങ്കേതത്തിലെ ശകുന്തള കാട്ടിൽ നിന്ന് 50 കിലോയോളം തൂക്കം വരുന്ന ചന്ദന മരം മുറിച്ചു കടത്തിയ നാലുപേർ വനം വകുപ്പിന്റെ പിടിയിലായി.

ഇടുക്കി മാങ്കുളം സ്വദേശികളായ ഉണ്ണി, കുമളി ബിനോയ് വിഷ്ണു, ശ്യാം എന്നിവയാണ് പിടിയിലായത്. ഇവരിൽ നിന്നും മോഷിഷ്ടിച്ച് കടത്തിയ 25 കിലോ ചന്ദനം കണ്ടെത്തി.

25 കിലോ ചന്ദനം കുമളിയിലെ സ്പ്സ് വ്യാപാരിക്ക് വിറ്റെന്നാണ് പ്രതികളുടെ മൊഴി. ഇയാൾ ഒളിവിലാണ്. തേക്കടി റേഞ്ച് ഓഫീസർ അഖിൽ ബാബുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

Exit mobile version