Site icon Fourteen Kerala – 14 Kerala News

പോക്‌സോ കേസ് ഒത്തുതീര്‍ക്കാന്‍ അതിജീവിതയുടെ പിതാവിനെ ആക്രമിച്ചു; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍ : പോക്‌സോ കേസ് ഒത്തുതീര്‍ക്കാന്‍ അതിജീവിതയുടെ പിതാവിനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ചെങ്ങാലൂര്‍ എടത്തൂട്ട് പാലം മൂക്കുപറമ്പില്‍ ഹരിദാസന്‍ എന്ന ദാസന്റെ (59) ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗിരീഷ് തള്ളിയത്.

2023 ഫെബ്രുവരി 18ന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്‌സോകേസില്‍ പ്രതിയായ ഹരിദാസന്‍ കൂട്ടുകാരനുമായെത്തി കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ പിതാവിനെ സമീപിച്ചിരുന്നു.

പിതാവ് ഒത്തുതീര്‍പ്പിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന് പിതാവ് വരുന്ന സമയത്ത് ക്രിക്കറ്റ് ബാറ്റുപയോഗിച്ച് തലയിലും വയറിലും ഹരിദാസന്‍ മര്‍ദിച്ചെന്നാണ് കേസ്. തടയാന്‍ വന്ന സുഹൃത്തിനെ വടിവാളുപയോഗിച്ച് കഴുത്തിനു താഴെ വെട്ടുകയും ചെയ്തിരുന്നു.

പോക്‌സോ കേസ് പ്രതി സാക്ഷിയെ ഭീഷണിപ്പെടുത്തി കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിച്ചതെന്നും ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികളുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക്

Exit mobile version