Site icon Fourteen Kerala – 14 Kerala News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ നിന്നും പുക; പരിഭ്രാന്തിയിലായി യാത്രക്കാർ

ചാരുംമൂട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെ ആലപ്പുഴ ചാരുംമൂട് ടൗണിൽ വച്ചായിരുന്നു സംഭവം.

ഭരണിക്കാവ് – പന്തളം റൂട്ടിലോടുന്ന കളീയ്ക്കൽ ബസിന്റെ എൻജിൻ ഭാഗത്തു നിന്നുമാണ് പുക ഉയർന്നത്. സ്ത്രീകളും വിദ്യാർത്ഥികളുമടക്കം നിറയെ യാത്രക്കാരുമായി വന്ന ബസ് ടൗണിലേക്ക് എത്തുന്നതിന് തൊട്ടു മുമ്പാണ് എൻജിൻ ഭാഗത്തു നിന്നും പുക ഉയർന്നത്.

ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. നിലവിളിയും ഉയർന്നതോടെ ഡ്രൈവർ പെട്ടെന്നുതന്നെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ ഇറക്കി. ബസ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയതോടെ പരിഭ്രാന്തിയൊഴിഞ്ഞു. യാത്രക്കാർ പിന്നീട് മറ്റ് ബസുകളിലാണ് യാത്ര തുടർന്നത്.

Exit mobile version