Site icon Fourteen Kerala – 14 Kerala News

ക്ലോസറ്റിൽ കാൽ അകപ്പെട്ട യുവതിയെ അഗ്നിരക്ഷാസേന പുറത്തെടുത്തു

തിരുവല്ല: കവിയൂർ പോളച്ചിറയിൽ പ്രവർത്തിക്കുന്ന ഫിഷ് ഫാം ക്വാർട്ടേഴ്സിലെ ക്ലോസറ്റിൽ കാൽ അകപ്പെട്ട യുവതിയെ അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം നടന്നത്. ഫാമിലെ ജീവനക്കാരിയുടെ സഹോദരിയുടെ കാലാണ് ക്ലോസറ്റിൽ അകപ്പെട്ടത്.

ബാത്റൂമിലേക്ക് കയറിയ യുവതി കാൽ വഴുതി ക്ലോസറ്റിൽ അകപ്പെടുകയായിരുന്നു. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് അര മണിക്കൂറോളം നേരം നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കാൽപ്പത്തിക്ക് പരിക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version