Site icon Fourteen Kerala – 14 Kerala News

തൃശ്ശൂരിൽ ടിപ്പർ ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

തൃശ്ശൂർ : ദേശീയപാത 66-ൽ കയ്പമംഗലത്ത് ടിപ്പർ ലോറിയും, കാറും കൂട്ടിയിടിച്ച് ടിപ്പർ ലോറി മറിഞ്ഞു അപകടം, ഒരാൾക്ക് പരിക്ക്. കാളമുറി സെൻ്ററിന് വടക്കുഭാഗത്ത് ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് മെറ്റൽ കയറ്റി വന്നിരുന്ന ടിപ്പറും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ അഘാതത്തിൽ ടിപ്പർ ലോറി നടു റോഡിൽ മറിഞ്ഞു. ഇതോടെ ഗതാഗതം സ്തംഭിച്ചു.

കാറോടിച്ച മലപ്പുറം സ്വദേശി ജംഷീദിനെ പരിക്കുകളോടെ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കയ്പമംഗലം പോലീസും നാട്ടുകാരും ചേർന്ന് ജെസിബി ഉപയോഗിച്ച് റോഡിൽ നിന്ന് ടിപ്പറും മെറ്റലും നീക്കിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്

Exit mobile version