Site icon Fourteen Kerala – 14 Kerala News

ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു

പറ്റ്ന : ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗ‌ഞ്ച് പാലം ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് തകർന്ന് വീണത്.

നിര്‍മ്മാണം നടന്ന് കൊണ്ടിരുന്ന പാലമാണ് ഗംഗാ നദിയിലേക്ക് വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം.1700 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുകയായിരുന്ന പാലമാണ് തകർന്നത്. 2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. ഇത് രണ്ടാം തവണയാണ് ഈ പാലം തകരുന്നത്.

Exit mobile version