Site icon Fourteen Kerala – 14 Kerala News

ടാങ്കര്‍ ലോറിയിൽ കാറിടിച്ച് വൈദികന്‍ മരിച്ചു

തലശ്ശേരി: വാഹനാപകടത്തില്‍ വൈദികൻ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്.

അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ഫാ.ജോണ്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്ബില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ദേശീയപാതയിൽ വടകരക്കടുത്ത മുക്കാളിയിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റ മുന്നു വൈദികരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാളുടെ നില ഗുരുരമാണെന്നറിയുന്നു.

എറണാകുളത്ത് ചടങ്ങിൽ പങ്കെടുത്തു തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട ഗ്യാസ് ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ചു കയറിയ നിലയിലാണ്.

Exit mobile version