Site icon Fourteen Kerala – 14 Kerala News

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: 2022ൽ യു.പി.എ.സി നടത്തിയ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 933 പേർ ഉൾപ്പെട്ട റാങ്ക് പട്ടികയിൽ ആദ്യ നാല് റാങ്കുകൾ പെൺകുട്ടികൾ നേടി.

ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ആദ്യ പത്ത് റാങ്കുകളിൽ മലയാളിയും ഇടംപിടിച്ചു. മലയാളിയായ ഗഹാന നവ്യ ജയിംസിനാണ് ആറാം റാങ്ക്. കൂടാതെ, 36-ാം റാങ്ക് മലയാളിയായ വി.എം ആര്യയും നേടി.

രണ്ടാം പരിശ്രമത്തിലാണ് ആര്യ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആദ്യ 10 പേർ

  1. ഇഷിത കിഷോർ
  2. ഗരിന ലോഹ്യ
  3. ഉമ ഹാരതി എൻ.
  4. സ്മൃതി മിശ്ര
  5. മയൂർ ഹസാരിക
  6. ഗഹാന നവ്യ ജയിംസ്
  7. വസീം അഹമ്മദ് ഭട്ട്
  8. അനിരുദ്ധ് യാദവ്
  9. കനിക ഗോയൽ
  10. രാഹുൽ ശ്രീവാസ്തവ
Exit mobile version