Site icon Fourteen Kerala – 14 Kerala News

ഡോക്ടർക്ക് നേരെ വീണ്ടും അക്രമം; കളമശ്ശേരി മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാൾ ഡോക്ടറെ അക്രമിച്ചു

ഇടപ്പള്ളി: കളമശ്ശേരി മെഡിക്കല്‍ കോളേജിലും ഡോക്ടര്‍ക്കു നേരെ ആക്രമണം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഡോക്ടറെ കൈയേറ്റം ചെയ്ത വട്ടക്കുന്ന് സ്വദേശി ഡോയലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ പരിക്കേറ്റെത്തിയ യുവാവാണ് ഡോക്ടറെ ആക്രമിച്ചത്.

ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും അപകടമുണ്ടായി ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ഇയാള്‍ ഡോക്ടറെ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ആശുപത്രി സംരക്ഷണ നിയമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആക്രമണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഡോ. വന്ദനദാസിന്റെ മരണത്തോടെ ഡോക്ടര്‍മാര്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി.

Exit mobile version