കരുവാരകുണ്ട്: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. അസം ബാർപേട്ട സ്വദേശി മുഹിബുൽ ഹഖിനെ (29) ആണ് പുന്നക്കാട് ചുങ്കത്തുനിന്ന് കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്ന് 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.
