Site icon Fourteen Kerala – 14 Kerala News

താനൂർ ബോട്ടപകടം; ഒരു ജീവനക്കാരൻ കൂടി പിടിയിൽ

മലപ്പുറം: താനൂർ ബോട്ടപകടം നടന്ന സംഭവത്തിൽ ഒരു ജീവനക്കാരൻ കൂടി പിടിയിൽ. താനൂർ സ്വദേശി സവാദ് ആണ് പിടിയിലായത്. ബോട്ടിൽ സഹായിയായി പ്രവർത്തിച്ചയാളാണ് സവാദ്. ബോട്ടുടമയും സ്രാങ്കും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായിരുന്നു.

ഉടമയെ സഹായിച്ച മൂന്നുപേർ കൂടെ അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. വിനോദസഞ്ചാര ബോട്ട് മുങ്ങി 15 കുട്ടികളുൾപ്പെടെ 22 പേർ മരിച്ചിരുന്നു. ഒരു നാടിനെ മൊത്തം നടുക്കിയ അപകടമായിരുന്നു ഞായറാഴ്ച വൈകുന്നേരം ഉണ്ടായത്.

Exit mobile version