Site icon Fourteen Kerala – 14 Kerala News

ഗൃഹനാഥൻ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

ഹരിപ്പാട് : ഗൃഹനാഥനെ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ വടക്ക് പ്രവീണ ഭവനത്തിൽ പ്രദീപ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30 ഓടെ സമീപവാസികളാണ് മൃതദേഹം കണ്ടത്.

നിർമ്മാണ മേഖലയിലെ ജോലികൾക്ക് പോകുന്ന പ്രദീപ് എല്ലാ ദിവസങ്ങളിലും വീട്ടിൽ എത്തുന്ന പതിവ് ഇല്ല. വ്യാഴാഴ്ചയും വീട്ടിൽ എത്തിയിരുന്നില്ല. കക്ക വാരാൻ പോകുന്ന ശീലവും ഉണ്ടായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ബിന്ദുവാണ് ഭാര്യ. മക്കൾ: പ്രവീണ, ആദിത്യൻ. മരുമകൻ: രതീഷ്.

Exit mobile version