Site icon Fourteen Kerala – 14 Kerala News

അട്ടപ്പാടിയില്‍ മഴയില്‍ വീട് തകര്‍ന്നുവീണ് യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ മഴയില്‍ വീട് തകര്‍ന്നുവീണ് യുവാവ് മരിച്ചു. ഷോളയൂര്‍ ഊത്തക്കുഴി ഊരിലെ രംഗനാഥനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിലാണ് രംഗനാഥന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്.

തലക്ക് ഗുരുതമായി പരിക്കേറ്റ രംഗനാഥന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരിച്ചത്. അപകടസമയത്ത് രംഗനാഥന്റെ ഭാര്യ അടക്കമുള്ളവര്‍ വീട്ടിലുണ്ടായിരുന്നു.ഇവരുടെ പരിക്ക് ഗുരുതരമല്ല.

Exit mobile version